KannurLatestMalappuramThiruvananthapuramThrissur

ശാന്തിഗിരിയിലെ ചീരകൃഷിയും നൂറുമേനി.

“Manju”

 

ചന്ദിരൂർ: ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിലെ ചീര കൃഷിയുടെ വിളവെടുപ്പ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ.രാജീവൻ നിർവഹിച്ചു. ആശ്രമത്തിലെ പതിനേഴ് ഏക്കർ വരുന്ന അഞ്ചടി മൂപ്പന്തറ പാടത്ത് എല്ലാവർഷവും നടത്തിവരുന്ന പൊക്കാളി നെല്കൃഷിക്ക് പുറമേ ഏഴ് ഏക്കർ സ്ഥലത്ത് വിവിധ തരത്തിലുള്ള പച്ചക്കറികളും വാഴയും ചീരയും കൂടാതെ പുഷ്പകൃഷികളും ആശ്രമം നടത്തിവരുന്നു.ആശ്രമത്തിലെ ഗോശാലയിലെ പതിനഞ്ചോളം പശുക്കളുടെ ചാണകവും ഗോമൂത്രവുമാണ് ആണ് വളമായി ഉപയോഗിക്കുന്നത്. ആശ്രമത്തിലെ അന്തേവാസികളും വിശ്വാസികളുടെ കൂട്ടായ്മയിലുമാണ് കൃഷി നടന്നുവരുന്നത്. ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് ശിഹാബുദ്ദീൻ അധ്യക്ഷയായ വിളവെടുപ്പ് യോഗത്തിൽ ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് ജനനി പൂജജ്ഞാനതപസ്വിനി, കുത്തിയതോട് അസിസ്റ്റന്റ് ഡയറക്ടർ റേച്ചൽ സോഫിയ, അരൂർ കൃഷിഓഫീസർ ആനി വർഗ്ഗീസ്, ചേർത്തല ഏരിയ കോർഡിനേറ്റർ  ഹരികൃഷ്ണൻ.ജി,ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രൻ.പി.ജി,ചേർത്തല ഏരിയ മാനേജർ  റെജി പുരോഗതി, ആശ്രമത്തിലെ കൃഷിയുടെ കോർഡിനേറ്റർ  സി.വി പുരുഷോത്തമൻ, ആശ്രമം ചേര്‍ത്തല ഏരിയ സീനിയർ മാനേജർ  എം.കെ.രഘുവരൻ, അക്കൗണ്ട്സ് മാനേജർ  ഷിബു.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button