InternationalLatest

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദര്‍ശിച്ചേക്കും

“Manju”

ന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ താമസിയാതെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങള്‍ തലസ്ഥാനത്ത് നടക്കുന്നുണ്ട്.
സന്ദര്‍ശനവുമായ ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും രണ്ട് ഭാഗത്തുനിന്നും പുറപ്പെടുവിച്ചിട്ടില്ല. ബ്രിങ്കനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ജയ്ശങ്കറും ബ്രിങ്കനും തമ്മില്‍ മൂന്നു തവണ കണ്ടിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്റ്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം നടക്കുന്ന ഉന്നതലസന്ദര്‍ശനമാണ് ബ്ലിങ്കന്റേത്.
കൊവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്ന ഇന്ത്യക്ക് യുഎസ് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും ചികില്‍സക്കാവശ്യമായ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും അയച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ ജയ്ശങ്കര്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി യുഎസ്സിലെത്തിയിരുന്നു. കൊവിഡ് പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Related Articles

Back to top button