IndiaInternationalLatest

വൈറ്റ്ഹൗസിലെ ഇന്ത്യന്‍ പട്ടാളം; ബൈഡന്‍ ഭരണകൂടത്തിലേക്ക് 20 ഇന്ത്യന്‍ വംശജര്‍

“Manju”

വാഷിംഗ്ടണ്‍: ചരിത്രത്തിലാദ്യമായി 20 ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ മന്ത്രിസഭയുടെ ഭാഗമാകുന്നു. റൊണാള്‍ഡ് ട്രംപ് പടിയിറങ്ങുമ്ബോള്‍ 20 ഇന്ത്യന്‍ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്കയെ ഭരിക്കാനെത്തുന്നത്. വരുന്ന ബൈഡന്‍ സര്‍ക്കാരില്‍ ഇരുപത് ഇന്ത്യന്‍ വംശജരാണ് സുപ്രധാന പദവികള്‍ കൈകാര്യം ചെയ്യുന്നത്. ബൈഡന്‍ – ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നിരവധിയാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആയിരുന്നു ബൈഡന്‍ സര്‍ക്കാരില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജ.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പിന്നാലെ തെരഞ്ഞെടുത്തത് നീര ടാന്‍ഡനെയായിരുന്നു. വൈറ്റ് ഹൗസിലെ സാമ്ബത്തിക വിഭാ​ഗത്തില്‍ ബജറ്റ് ഡയറക്ടറായിട്ടാണ് നീരയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വര്‍​ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാന്‍ഡന്‍.
ജോ ബൈഡന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതും ഒരു ഇന്ത്യന്‍ വംശജനാണ്. 2014 ല്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്ന ഡോ. വിവേക് ​​എച്ച്‌ മൂര്‍ത്തി, ബിഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ്. യുഎസ് സര്‍ജന്‍ ജനറലായി തിരഞ്ഞെടുത്തു.
വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റിന്റെ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രീന സിങ്ങിനെയും അസോസിയേറ്റ് അറ്റോര്‍ണി ജനറലായി വനിത ഗുപ്തയെയും (46) നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു സബ്രീന. യുഎസിലെ പ്രമുഖ പൗരാവകാശ അറ്റോര്‍ണിയാണു നിയമ വകുപ്പിലെ മൂന്നാമത്തെ വലിയ പദവിയില്‍ നിയമിതയായ വനിത ഗുപ്ത.
കശ്മീരില്‍ ജനിച്ച അയിഷ ഷാ ഡിജിറ്റല്‍ ടീമിലെ സീനിയര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ വംശജയാണ്. വൈറ്റ് ഹൗസ് ഓഫീസ് ഡിജിറ്റല്‍ സ്ട്രാടജിയില്‍ പാര്‍ട്ണര്‍ഷിപ് മാനേജര്‍ ആയി ഷായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോബ് ഫ്ലാഹെര്‍ടി ആണ് ഡിജിറ്റല്‍ സ്ട്രാടജിയുടെ ഡയറക്ടര്‍. ലൂസിയാനയില്‍ വളര്‍ന്ന അയിഷ ഷാ മുമ്ബ് ബൈഡന്‍ – ഹാരിസ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ആയിരുന്നു.
ഇന്ത്യയില്‍ ജനിച്ച്‌ സിയാറ്റില്‍ വളര്‍ന്ന ഗൗതം രാഘവനാണ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ എക്കണോമിക് പോളിസി ടീമിലെ നാഷണല്‍ ഇക്കണോമിക്ക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമം ലഭിച്ചതും ഇന്ത്യന്‍ വംശജന് തന്നെ. തമിഴ്നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ രവി രാമമൂര്‍ത്തിയുടെ മകനായ ഭാരത് രാമമൂര്‍ത്തിയാണ് ദേശീയ സാമ്ബത്തിക കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍.
സ്പീച്ച്‌ റൈറ്റിംഗ് ഡയറക്ടര്‍ നിയമിച്ചത് ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഡിയെ ആണ്. തരുണ്‍ ചബ്ര, ശാന്തി കളത്തില്‍ എന്നിവരും ജോ ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിലെ അംഗങ്ങളാണ്. തരുണ്‍ ചബ്രക്ക് ടെക്നോളജി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സീനിയര്‍ ഡയറക്ടര്‍, ശാന്തി കളത്തില്‍ ഡെമോക്രസി-ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളാണ് നല്‍കിയിട്ടുള്ളത്.
മേരിലാന്‍ഡില്‍ നിന്നുള്ള സുമോന ഗുഹയ്ക്ക് സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍ പദവിയാണ് നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ദക്ഷിണേഷ്യയുടെ സീനിയര്‍ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിക്കും. വേദാന്ത് പട്ടേല്‍ ആണ് ഈ ലിസ്റ്റില്‍ അവസാനം. അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ചുമതലയാണ് വേദാന്ത് പട്ടേലിന്. നിലവില്‍ ബൈഡന്റ് കാംപയിന്റെ മുതിര്‍ന്ന വക്താവാണ് വേദാന്ത് പട്ടേല്‍. ഗുജറാത്തില്‍ ജനിച്ച പട്ടേല്‍ വളര്‍ന്നത് കാലിഫോര്‍ണിയയിലാണ്.

Related Articles

Back to top button