KannurKeralaLatest

പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തുടരും

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: പൊതുഗതാഗത വാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2020 മെയ് 22 ന്റെ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് കാസര്‍കോട് ആര്‍ടിഒ ഇ.മോഹന്‍ദാസ് അറിയിച്ചു. ഈ ഉത്തരവ് കര്‍ശനമായി യാത്രകളില്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും.

ഈ ഉത്തരവ് പ്രകാരം ഡ്രൈവര്‍മാരും മറ്റ് തൊഴിലാളികളും യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും 3. ലയര്‍ മാസ്‌ക്ക് നിര്‍ബനമായും ധരിക്കണം. ഡ്രൈവര്‍മാരും മറ്റ് തൊഴിലാളികളും വാഹനത്തില്‍ കയറിയതിന് ശേഷവും ഇറങ്ങിയതിന് ശേഷവും സോപ്പ്, ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ച്‌ കൈകഴുകേണ്ടതും സാനിറ്റെസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കേണ്ടതുമാണ്. ടാക്‌സികളില്‍ പുറകിലത്തെ സീറ്റില്‍ മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ. യാത്രക്കാര്‍ യാത്രയിലുടനീളം മുക്കും വായും കൃത്യമായി മൂടുന്ന രീതിയാല്‍ മാസ്‌ക് ധരിച്ചിട്ടുന്നെന്ന് ഉറപ്പു വരുത്തണം. അങ്ങനെ ചെയ്ത യാത്രക്കാരെ മാത്രം വാഹനത്തില്‍ കയറ്റേണ്ടതുമാണ്. യാത്രക്കാര്‍ സാമൂഹ്യ അകലം പാലിച്ചാണ് ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തണം. യാത്രക്കാരുടെ ലഗ്ഗേജുകളും മറ്റും സ്വയം കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കണം. അനിവാര്യമായ അവസരങ്ങളില്‍ യാത്രക്കാരുടെ ലഗ്ഗേജ് കൈകാര്യം ചെയ്തതിന് ശേഷം കൈ അണുവിമുക്തമാക്കണം. യാത്രാ വാഹനങ്ങള്‍ ട്രാന്‍സ്പാരന്റ് ഷീറ്റ് ഉപയോഗിച്ച്‌ പാസഞ്ചര്‍ ക്യാബിന്‍ വേര്‍തിരിക്കണം.

യാത്രയില്‍ എ.സി ഉപയോഗിക്കാതെ വാതില്‍, ഗ്ലാസുകള്‍ തുറന്ന് വച്ച്‌ എയര്‍ സര്‍ക്കുലേഷന്‍ ഉറപ്പു വരുത്തേണ്ടതാണ്. സാനിറ്റൈസര്‍ ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ടതും യാത്രക്കാര്‍ വാഹനത്തില്‍ കയറുന്നതിന് മുമ്പായി നല്‍കി അണുവിമുക്തമാക്കി മാത്രം പ്രവേശിപ്പിക്കേണ്ടതാണ്. വാഹനത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. ഡ്രൈവര്‍ ചുമ, പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ 04712552056 അല്ലെങ്കില്‍ 04712551056 എന്നീ നമ്ബറുകളില്‍ അന്വേഷിച്ച്‌ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യണം.ആളുകള്‍ സ്പര്‍ശിക്കാനിടയുള്ള ജനല്‍കമ്പികള്‍, ഡോര്‍ ഹാന്റില്‍ തുടങ്ങിയവയില്‍ പരമാവധി തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. തൊട്ടാല്‍ കൈ അപ്പോള്‍ തന്നെ അണുവിമുക്തമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കണ്ണുകള്‍ വായ്, മുക്ക്, ചുണ്ട് , മുഖം തുടങ്ങിയ ഭാഗങ്ങള്‍ സ്പര്‍ശിക്കാതിരിക്കണം. ശാരീരിക സ്പര്‍ശനം ഹസ്തദാനം, കെട്ടിപ്പിടിക്കല്‍ തുടങ്ങിയവ ഒഴിവാക്കുക. യാത്രക്കാരുടെയും സഹത്തൊഴിലാളികളുടെയും ആരോഗ്യ വിവരം അന്വേഷിക്കുകയും ലക്ഷണങ്ങള്‍ ഉള്ളവരെങ്കില്‍ ദിശയില്‍ അറിയിച്ച്‌ സഹായം തേടുകയും വേണം. അസുഖമുള്ളവരെ ആംബുലന്‍സില്‍ മാത്രം കൊണ്ടുപോകണം. അതത് യാത്രകളിലെ യാത്രക്കാരുടെ പേര്, സ്ഥലം, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ ഒരു പുസ്തകത്തില്‍ നിര്‍ബന്ധമായും കുറിച്ച്‌ വെക്കണം.

സഹഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവരും ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഒരോ യാത്രക്കും ശേഷം വാഹനം വൃത്തിയാക്കേണ്ടതും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിംഗ് ലായനി, ലൈസോള്‍, അല്ലെങ്കില്‍ സില്‍ വോക്‌സ്/ഇക്കോ ഷീല്‍ഡ് തുടങ്ങിയ അന്നു നാശക വസ്തുക്കള്‍ ഉപയാഗിച്ച്‌ അണുനാശനം ചെയ്യണം. ജനല്‍ ഗ്ലാസുകള്‍ തുറന്ന് വച്ച്‌ അടുത്ത യാത്രക്കു മുമ്പേ വാഹനം ഉണക്കി വെക്കേണ്ടതുമാണ്.

യാത്രക്കാര്‍ യാത്രക്ക് മുമ്പായി പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം. യാത്രാവേളയില്‍ ഉടനീളം കൃത്യമായ രീതിയില്‍ മാസ്‌ക്ക് ധരിക്കണം. വാഹനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായും ഇറങ്ങിയ ശേഷവും യാത്രാവേളകളില്‍ ഇടക്കിടയ്ക്കും കൈ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കേണ്ടതാണ്. യാത്രകളില്‍ സാനിറ്റൈസറും മാസ്‌കും കൂടെ കരുതണം.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ദിശയില്‍ ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കണം. വാഹനത്തില്‍ കയമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. യാത്രാവേളയില്‍ പരമാവധി കുറച്ച്‌ ലഗ്ഗേജ് മാത്രം കൊണ്ടുപോവുകയും സ്വയം കൈകാര്യം ചെയ്യണ്ടതുമാണ്. യാത്രക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും ഒരാളെ മാത്രം കൂടെ കൂട്ടാം.

Related Articles

Back to top button