KeralaLatest

അംഗവൈകല്യമുള്ള കുട്ടിയുടെ അമ്മയ്ക്ക് മന്ത്രി നേരിട്ട് മുന്‍ഗണനാ കാര്‍ഡ് നല്‍കി.

“Manju”

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുഞ്ചക്കരി വാര്‍ഡില്‍ സന്തോഷ് ഭവനില്‍ ജന്മനാ 90% അന്ധത ബാധിച്ച വരുണിന്റെ അമ്മ മീരയ്ക്ക് മുന്‍ഗണനാ കാര്‍ഡ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നല്‍കി. സാമ്പത്തികമായി പ്രായസമനുഭവിക്കുന്ന കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് കോവിഡ് മഹാമാരി വന്നതോടെ ജോലി നഷ്ടപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രതിമാസം 7000രൂപയോളം കുട്ടിയുടെ ചികിത്സയ്ക്കായി മാത്രം ചിലവാകുന്നു. SAT യിലെ DDC നിര്‍ദ്ദേശിച്ച പ്രകാരം മൂന്ന് തവണ ജനറ്റിക്ക് ടെസ്റ്റ് നടത്താന്‍ 60000 രൂപ വേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇന്ന് നിവേദനം നല്‍കിയത്. ഉടന്‍ തന്നെ മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയും വൈകുന്നേരം മുന്‍ഗണനാ കാര്‍ഡ് മന്ത്രി നേരിട്ട് മീരയ്ക്ക് കൈമാറുകയും ചെയ്തു.

Related Articles

Back to top button