IndiaInternationalLatest

1000 വര്‍ഷത്തിനിടെ ഇതാദ്യമായി ചൈനയിൽ പ്രളയദുരന്തം

“Manju”

ചൈനയില്‍ പ്രളയം: ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു | Passengers  Trapped Inside Train Amid Severe Floods In China

ചൈനയുടെ പ്രവര്‍ത്തികള്‍ ലോകരാജ്യങ്ങള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതാണ്. എങ്ങനെയും തങ്ങളുടെ രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കുക അതിനു വേണ്ടി എന്ത് കുപ്രചരണവും തന്ത്രവും കഴിയും വിധം ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ചൈന പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കനത്ത തിരിച്ചടി തന്നെയാണ് ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്. ദുരന്ത സമയത്ത് ചൈനയെ കുറ്റപ്പെടുത്താന്‍ പാടില്ല, എന്നിരുന്നാലും കാലം കാത്തു വെച്ച കാവ്യ നീതി എന്നൊക്കെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട് ഈ ദുരന്തത്തെ.

വുഹാനില്‍ നിന്നും പൊട്ടിപ്പുറുപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ഇതുവരെ ലോകത്ത് കെട്ടടങ്ങിയിട്ടില്ല, അതിനു ശേഷം മങ്കി വൈറസും സിക്ക വൈറസും ഒക്കെയായി ഒട്ടനവധി രോഗങ്ങളാണ് നമ്മെ വേട്ടയാടിക്കോണ്ടിരിക്കുന്നത്.

അതിനു പിന്നാലെ ലോകത്തെ തന്നെ നിശ്ചലമാക്കിയാണ് പലയിടങ്ങളിലും പ്രകൃതി ക്ഷോഭവും മറ്റ് പ്രകൃതി ദുന്തങ്ങളും സംഹാര താണ്ഡവമാടുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചത് നമ്മള്‍ വാര്‍ത്തകളിലൂടെ വായിച്ചറിഞ്ഞതും കേട്ടതുമാണ്. ഇപ്പോള്‍ ഇതിനു പിന്നാലെ ചൈനയിലും ഈ ദുരന്തം സംഭവിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചൈനയില്‍ പെയ്ത കനത്ത മഴയില്‍ മധ്യ പ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടുള്ളത്. ഇവിടെ 18 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്ന് കണക്കാക്കുന്നു. ഷെങ്‌ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭൂഗര്‍ഭ റെയില്‍ സംവിധാനം ഏതാണ്ട് പകുതിയോളം മുങ്ങിയതായി ഇവിടെ നിന്നുള്ള ഫുട്ടേജുകള്‍ കാണിക്കുന്നു.

10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമായ ഷെങ്‌ഷൌവില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 2,00,000 പേരെ മാറ്റിത്താമസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചു.

പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഞെട്ടലില്‍ നിന്നും ലോകം വിട്ടുമാറിയിട്ടില്ല.

ചെന്‍ജൗ നഗരത്തില്‍ അതിശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തു വരുന്ന ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പലയിടത്തും തകരാറിലായിട്ടുണ്ട്.

റോഡുകള്‍ പിളര്‍ന്ന് വാഹനങ്ങള്‍ താഴ്ന്നു പോകുന്നതിന്റെയും വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ പെട്ടു പോയവരുടെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റും മഴയേയും തുടര്‍ന്ന് ഈ ഷെങ്‌ഷൌ നഗരത്തിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ഇതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ഷെങ്‌ഷൌ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടുകയും ചെയ്തു.

ഓസ്ട്രിയയുടെ ഇരട്ടി ജനസംഖ്യയുള്ള ഹെനാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ചയവസാനം മുതല്‍ അതിശക്തമായ കാറ്റാണ് അനുഭവപ്പെട്ടിരുന്നത്. ഈ മേഖല സ്ഥിരമായി കൊടുങ്കാറ്റ് വീശുന്ന മേഖല കൂടിയാണ്.

മഞ്ഞ നദിയുടെ തീരത്തുള്ള ഹെനാന്‍ പ്രവശിയയുടെ തലസ്ഥാനമായ ഷെങ്‌ഷൌവില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററിലധികമാണ് മഴ പെയ്തത്. ചൈനയിലെ ഒരു പ്രധാന ലോജിസ്റ്റിക് ഹബായ ഹെനാനില്‍ വെള്ളം കയറിയതോടെ എല്ലാ സബ്‌വേ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വച്ചു.

ഷെങ്‌ഷൌ നഗരത്തിലെ ലൈന്‍ 5′ മെട്രോയിസാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്. ബോഗികളുടെ മുക്കാല്‍ ഭാഗത്തോളം വെള്ളം കയറി. വെള്ളം കയറിയതോടെ ഭൂഗര്‍ഭ റെയിലിനുള്ളിലെ വായു സഞ്ചാരം കുറഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു.

വെള്ളം കയറിയതോടെ ലുവോയാങ് നഗരത്തിനടുത്തുള്ള ചുണ്ണാമ്ബുകല്ലുകളില്‍ നിര്‍മ്മിച്ച സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ നാശത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്. ആയോധനകലകള്‍ക്ക് പ്രസിദ്ധമായ പടിഞ്ഞാറ് നഗരമായ ഡെങ്‌ഫെങിലെ ഷാവോലിന്‍ ക്ഷേത്രവും താല്‍ക്കാലികമായി അടച്ചു.

കനത്ത മഴയെ തുടര്‍ന്ന് ഡെങ്‌ഫെങ്ങിലെ ഒരു അലുമിനിയം അലോയ് പ്ലാന്‍റ് പൊട്ടിത്തെറിച്ച്‌ നദിയില്‍ നിന്നുള്ള വെള്ളം ഫാക്ടറിയിലേക്ക് കയറിയത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നിരുന്നു. ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത് എന്നാണ് ചൈനീസ് അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് അണക്കെട്ടുകള്‍ തകര്‍ന്നത്. ഞായറാഴ്ച തന്നെ കനത്ത മഴയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനികള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയില്‍ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ മൂന്നാം ലെവല്‍ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നല്‍കിയിരുന്നു എന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച തന്നെ അണക്കെട്ടിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അണക്കെട്ട് തകര്‍ന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേന പരിശോധന തുടരുകയാണ്.

അതുപോലെ നെതര്‍ലന്റ്‌സിലും വന്‍ പ്രളയം തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് നെതര്‍ലന്റ്‌സ് നേരിടുന്നത്. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 182 ആയി.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വന്‍ പേമാരിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ജര്‍മനി, ബല്‍ജിയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം. നെതര്‍ലന്റ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജര്‍മനിയെയാണ്. ജര്‍മനിയില്‍ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് റൈന്‍ലാന്‍ഡ് സംസ്ഥാനത്താണ്. അവിടെ ഭിന്നശേഷിക്കാരെ പാര്‍പ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

Related Articles

Back to top button