IndiaKeralaLatest

‘നിത്യ ഹരിതം 94’ ദൃശ്യ വിരുന്ന് നാളെ

“Manju”

തിരുവനന്തപുരം: പ്രേം നസീറിന്‍റെ 94ാമത് ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച്‌ നിത്യ ഹരിതം 94 എന്നപേരില്‍ സംഘടിപ്പിക്കുന്ന ദൃശ്യ വിരുന്ന് നാളെ ഭാരത് ഭവനില്‍. പ്രേം നസീര്‍ അഭിനയിച്ച ഹിറ്റ് ഗാനങ്ങള്‍ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഗായകരും അണിനിരക്കും.

പ്രേം നസീര്‍ സുഹൃത് സമിതി ഒരുക്കുന്ന വേദിയില്‍ ആലപ്പുഴ സംസ്കൃതിയാണ് പരിപാടി നടത്തുന്നത്. ചടങ്ങില്‍ 94 മണ്‍ചിരാതുകള്‍ പ്രമുഖര്‍ തെളിയിക്കും. സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവിന് സൂര്യ കൃഷ്ണമൂര്‍ത്തി ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരവും സമ്മാനിക്കും.

അഡ്വ. മോഹന്‍ കുമാര്‍, താജ് ബഷീര്‍, കെ.പി. ഹരികുമാര്‍, രാധാകൃഷ്ണ വാര്യര്‍, ഷാജി പുഷ്‌പാംഗദന്‍, മല്ലികാ മോഹന്‍, തോപ്പില്‍ സുരേന്ദ്രന്‍ , ഒ ജി.സുരേഷ് എന്നിവര്‍ക്ക് സ്നേഹാദരവ് നല്‍കും. പ്രേംനസീറിന്‍റെ മക്കളായ ഷാനവാസ്, റീത്താ ഷറഫുദീന്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button