InternationalLatest

കൂറ്റന്‍ ഛിന്നഗ്രഹം , ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നു

“Manju”

വാഷിംഗ്ടണ്‍: മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കൂറ്റന്‍ ഛിന്നഗ്രഹം വരുന്ന ശനിയാഴ്ച (ജൂലായ് 24) ഭൂമിയെ കടന്നു പോകുന്നു. ഇത്രയേറെ വേഗത്തില്‍ വരുന്നതു കൊണ്ട് തന്നെ തന്റെ മുന്നില്‍ വരുന്ന എല്ലാം വസ്തുക്കളെയും തകര്‍ത്തുകൊണ്ടാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. 2008 ഗോ 20 എന്ന പേര് നല്‍കിയിരിക്കുന്ന ഈ ഛിന്നഗ്രഹം 220 ഡയമീറ്റര്‍ വലിപ്പമുള്ളതാണ്.

ഭൂമിയില്‍ നിന്ന് 4.7 മില്ല്യണ്‍ കിലോമീറ്റര്‍ മാത്രം അകലത്തില്‍ പോകുന്ന ഈ ഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്‍ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളില്‍ ഭുമിയുടെ ആകര്‍ഷണ ബലം കാരണം ഇവയുടെ സഞ്ചാരപാഥ മാറാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഇവ ഭൂമിക്ക് അപകടകരമായി തീരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നാസയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.

ജൂണില്‍ ഈഫല്‍ ടവറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാന്‍ സാധ്യതയുള്ള വിഭാഗത്തിലായിരുന്നു ഈ ഛിന്നഗ്രഹത്തെയും ഉള്‍പ്പെടുത്തിയിരുന്നത്, ഭൂമിയില്‍ നിന്നും 4.6 ദശലക്ഷം കിലോമീറ്ററില്‍ കുറവ് ദൂരത്ത് കൂടി കടന്നുപോകുന്നവയെ എല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

Related Articles

Back to top button