IndiaLatest

കനത്ത മഴ; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു

“Manju”

തിരുവനന്തപുരം: മഴ കനത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ഡാം തുറക്കേണ്ടി വരും. 2364.24 അടിയാണ് നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഡാമില്‍ ഈ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 32 അടി വെള്ളം കൂടുതലാണ്.
കേന്ദ്രജലകമ്മീഷന്റെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജൂലൈ 31വരെ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടി. അതായത് 14 അടി കൂടി വെള്ളം ഉയര്‍ന്ന് ജലനിരപ്പ് ഈ പരിധി പിന്നിട്ടാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം.ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതോല്‍പാദനം നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള സാധ്യതയും കെഎസ്‌ഇബി തേടുന്നുണ്ട്.

Related Articles

Back to top button