KeralaPalakkad

തിരഞ്ഞെടുപ്പിന് സ്വകാര്യ ജീവനക്കാര്‍ക്ക് അവധി

“Manju”

ശ്രീജ.എസ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ് . ജീവനക്കാരുടെ വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത് .

ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം നാട്ടില്‍ പോയി വോട്ട് ചെയ്യുന്നതിനും അനുമതി നല്‍കണമെന്നും ഉത്തരവുണ്ട്. പാലക്കാട് ജില്ലയില്‍ ഡിസംബര്‍ പത്തിനാണ് വോട്ടെടുപ്പ് നടക്കുന്നത്. അനുമതി നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് .

Related Articles

Back to top button