IndiaKeralaLatest

കൊവിഡ്: സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ മെയ് 31ലേക്ക് നീട്ടി

“Manju”

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മെയ് 31ലേക്ക് നീട്ടി. മെയ് 24ന് അവസാനിക്കുന്ന ലോക്ക് ഡൗണാണ് മെയ് 31ലേക്ക് നീട്ടിയത്. ജമ്മു കശ്മീര്‍, തമിഴ്‌നാട്, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, മിസോറാം, നാഗാലാന്റ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ 31ലേക്ക് നീട്ടിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 35,873 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഉത്തര്‍പ്രേശ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വിവരം യോഗി ആദിത്യനാഥാണ് ശനിയാഴ്ച കൊവിഡ് അവലോകന യോഗത്തിനുശേഷം പ്രഖ്യാപിച്ചത്. ശനിയാഴ്ച യുപിയില്‍ 5,964 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജമ്മു കശ്മീരില്‍ മെയ് 24 വരെ നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അത് മെയ് 31ലേക്ക് നീട്ടി. ജമ്മുവിലെ 20 ജില്ലകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം 3,408 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാമാണ് കഴിഞ്ഞ ദിവസം ലോക്ക് ഡൗണ്‍ നീട്ടിയ വടക്ക് കിഴക്കന്‍ സംസ്ഥാനം. നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button