KeralaLatest

ആശങ്കയേറ്റി ഡെങ്കിപ്പനി

“Manju”

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ഭീതി ഉയരുന്നതിനിടെ ആശങ്കയേറ്റി ഡെങ്കിപ്പനിയും എലിപ്പനിയും. മണ്‍സൂണ്‍ മഴയ്ക്ക് പിന്നാലെയാണ് കേസുകള്‍ വലിയ തോലില്‍ ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 500 ലധികം പേരാണ് രോഗക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതില്‍ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളത്താണ്. ജില്ലയില്‍ 77 പേര്‍ക്കാണ് ഡെങ്കി പിടിപെട്ടത്. തൊട്ട് പിന്നാലെ തൃശ്ശൂരും (52) കാസര്‍ഗോഡുമാണ് (34) ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. മറ്റ് ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെ-തിരുവനന്തപുരം -23,കൊല്ലം -2, പത്തനംതിട്ട -2, ഇടുക്കി-0, കോട്ടയം -18, ആലപ്പുഴ -23,പാലക്കാട്-10, മലപ്പുറം-5, കോഴിക്കോട് -വയനാട്-0, കണ്ണൂര്‍ 6.

കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡെങ്കി രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യം തടയേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പാഴ്‌വസ്തുക്കളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തക‌ര്‍ പറയുന്നു.

Related Articles

Back to top button