IndiaKeralaLatest

പി.എസ്.സി കായികപരീക്ഷകള്‍ അടുത്തമാസം മുതല്‍

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ച കാ​യി​ക​പ​രീ​ക്ഷ​ക​ള്‍ സെ​പ്​​റ്റം​ബ​ര്‍ മു​ത​ല്‍ പി.​എ​സ്.​സി പു​ന​രാ​രം​ഭി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പിന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ. വ​​നി​​ത സി​​വി​​ല്‍ പൊ​​ലീ​​സ് ഓ​​ഫി​​സ​​ര്‍ ത​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള 29 പേ​രു​ടെ കാ​​യി​​ക​​പ​​രീ​​ക്ഷ​​യാ​​ണ് ആ​​ദ്യം. ഇൗ ​​ത​​സ്തി​​ക​​യി​​ലേ​​ക്ക്​ നേ​ര​​ത്തേ കാ​​യി​​ക​​പ​​രീ​​ക്ഷ പൂ​​ര്‍​​ത്തി​​യാ​​ക്കി റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ഗ​​ര്‍​​ഭാ​​വ​​സ്ഥ, പ്ര​​സ​​വം എ​​ന്നി​​വ മൂ​​ലം ചി​ല​ര്‍​ക്ക് പ​രീ​ക്ഷ​യി​ല്‍ പ​​ങ്കെ​​ടു​​ക്കാ​നാ​യി​​​ല്ല.

സാ​​വ​​കാ​​ശം തേ​​ടി ഇ​​വ​​ര്‍ ക​​ത്ത് ന​​ല്‍​​കി​​യ​ത്​ പി.​​എ​​സ്.​​സി ത​​ള്ളി. തു​​ട​​ര്‍​​ന്ന് ര​​ണ്ടു​​പേ​​ര്‍ കേ​​ര​​ള അ​​ഡ്മി​​നി​​ട്രേ​​റ്റി​​വ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ സ​​മീ​​പി​​ച്ച്‌ അ​​നു​​കൂ​​ല വി​​ധി നേ​​ടി​യ​തോ​ടെ​യാ​ണ് സ​​മാ​​ന​​പ​​രാ​​തി​​ക്കാ​​രാ​​യ 27 പേ​​രെ​​ക്കൂ​​ടി ഉ​​ള്‍​​പ്പെ​​ടു​​ത്തി മാ​ര്‍​ച്ച്‌ 23ന് ​കാ​യി​ക പ​രീ​ക്ഷ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ലോ​ക്ഡൗ​ണി​നെ​തു​ട​ര്‍​ന്ന് പ​രീ​ക്ഷ ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സെ​പ്​​റ്റം​ബ​ര്‍ നാ​ലി​ന് 2013 പേ​രെ മെ​യി​ന്‍ ലി​സ്​​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 29 പേ​രി​ല്‍ അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും വി​ജ​യി​ക്കു​ന്ന​വ​രെ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ല്‍ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ റാ​ങ്ക്‌ ലി​സ്​​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

സെ​പ്​​റ്റം​ബ​ര്‍ എ​ട്ടി​ന് പേ​രൂ​ര്‍​ക്ക​ട എ​സ്.​എ.​പി ​ഗ്രൗണ്ടിലാ​ണ് വ​നി​ത​ക​ള്‍​ക്കു​ള്ള കാ​യി​ക​പ​രീ​ക്ഷ. ത​ലേ​ദി​വ​സം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി.​എ​സ്.​സി നി​ര്‍​ദേ​ശി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. ഇ​വ​രെ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കും. ക​െ​ണ്ട​യ്​​ന്‍​മെന്‍റ് സോ​ണി​ലും ക്വാ​റ​ന്റീനി​ലും ഉ​ള്ള​വ​ര്‍​ക്ക്​ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം. ത​ലേ​ദി​വ​സം പ​രി​ശോ​ധ​ന​ക്ക് ഹാ​ജാ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണം.

കാ​യി​ക​പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ചെ​ല​വ് ആ​രോ​ഗ്യ​വ​കു​പ്പ് വ​ഹി​ക്കും. മാ​സ്ക്, ഫേ​സ്മാ​സ്ക്, സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണ്‍ തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചെ​ല​വ് പി.​എ​സ്.​സി​യാ​ണ്​ വ​ഹി​ക്കു​ക. പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ര്‍​ക്ക് പി​ന്നീ​ട് അ​വ​സ​രം ല​ഭി​ക്കി​ല്ല.

Related Articles

Back to top button