India

ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

“Manju”

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ മിസൈൽ വേഗത്തിൽ കുതിച്ച് ഇന്ത്യ. ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി. പുതുതലമുറയിൽപ്പെട്ട ഉപരിതല ഭൂതല മിസൈൽ ആയ ആകാശിന്റെ (ആകാശ് എൻജി)പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ പരീക്ഷിച്ചത്. ഒഡീഷ തീരത്തുവെച്ചായിരുന്നു പരീക്ഷണം. ഉപരിതലത്തിൽ സജ്ജീകരിച്ച പ്രതലത്തിൽ നിന്നും വിക്ഷേപിച്ച മിസൈൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചാണ് മികവ് തെളിയിച്ചത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈലിന്റെ നവീകരിച്ച പതിപ്പാണ് ആകാശ് ന്യൂജനറേഷൻ(എൻജി)മിസൈൽ. ആകാശ് മിസൈലിൽ നിന്നും വ്യത്യസ്തമായി 25 കിലോ മീറ്ററാണ് പുതിയ മിസൈലിന്റെ ദൂരപരിധി.

 

Related Articles

Back to top button