KeralaLatest

സ്ലൈഡ് പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു

“Manju”

കണ്ണൂര്‍ :സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്ന സാഹചര്യത്തില്‍ അധ്യാപന രീതി മാറണമെന്നും മാനുഷിക മുഖം നഷ്ടപ്പെടാത്ത തരത്തില്‍ ഈ മാറ്റം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിദ്യാഭ്യാസ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സ്ലൈഡ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ വിജ്ഞാന ഉല്‍പാദന കടമ നിര്‍വഹിക്കുന്നതിനൊപ്പം സാമൂഹ്യ മേഖലയിലും നിരന്തര ഇടപെടല്‍ നടത്തണമെന്ന സന്ദേശമാണ് കണ്ണൂര്‍ സര്‍വകലാശാലയും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന സ്ലൈഡ് പരിശീലന പദ്ധതി മുന്നോട്ട് വെക്കുന്നത്. പഠനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം വിദ്യാഭ്യാസ പരിശീലനത്തിന്റെ പുതിയൊരു പാതയാണ് സ്ലൈഡ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നൂതന സാങ്കേതിക വിദ്യയിലും പുതിയ വിദ്യാഭ്യാസ രീതിയിലും അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Related Articles

Back to top button