Latest

അരങ്ങേറ്റത്തില്‍ സഞ്​ജു 46ന്​ പുറത്ത്​

“Manju”

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ്​ മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം സഞ്​ജു സാംസണ്‍ 46 റണ്‍സിന്​ പുറത്തായി. ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സഞ്​ജു മികച്ച തുടക്കം കിട്ടിയശേഷം പ്രവീണ്‍ ജയവിക്രമയുടെ ബൗളിങ്ങില്‍ അവിഷ്​ക ഫെര്‍ണാണ്ടോക്ക്​ പിടി കൊടുത്താണ്​​ കളം വിട്ടത്​. 46 പന്ത്​ നേരിട്ട സഞ്​ജു അഞ്ചു ഫോറും ഒരു സിക്​സുമുതിര്‍ത്താണ്​ 46ലെത്തിയത്​.ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെര​ഞ്ഞെടുക്കുകയായിരുന്നു. 23 ഓവര്‍ പിന്നിടവേ, മഴ കാരണം കളി നിര്‍ത്തി​വെച്ചപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ്​ നഷ്​ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്​.

Related Articles

Back to top button