LatestThiruvananthapuram

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കും- മന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളില്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കിലോക്ക് 32 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, പൊന്നാനി എന്നിവിടങ്ങളില്‍ പച്ചത്തേങ്ങയുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ കൃഷി വകുപ്പ് മന്ത്രി അടിയന്തിരമായി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

കാര്‍ഷികോല്പാദന കമ്മീഷണര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍, പ്രൈസസ് ബോര്‍ഡ്, നാഫെഡ്, കേരഫെഡ്, നാളികേരവികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button