LatestThiruvananthapuram

ശാന്തിഗിരി വാര്‍ഡില്‍ മെഗാ കോവിഡ് ടെസ്റ്റ് നടന്നു

“Manju”

പോത്തന്‍കോട്: പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശാന്തിഗിരി വാര്‍ഡില്‍ മെഗാ കോവിഡ് ടെസ്റ്റ് നടന്നു. ശാന്തിഗിരി വാർഡ് മെമ്പർ സഹീറത്ത് ബീവിയുടെ ഓഫീസിൽ വെച്ചാണ് ആര്‍.റ്റി.പി.സി.ആര്‍. ടെസ്റ്റ് കാമ്പയിന്‍ നടന്നത്. ഡി എം ഒ. കോവിഡ് സർവിലയന്‍സ് ടീം, കോലിയക്കോട് പ്രൈമറി ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ സഹീറത്‌ ബീവി, ആശാവർക്കർ മല്ലിക എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Related Articles

Back to top button