IndiaLatest

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

“Manju”

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഒരുദിവസത്തെ സന്ദർശനത്തിന് ഇന്ന് എത്തും. ഉച്ചയ്ക്ക് 12.30ന് പ്രത്യേക വിമാനത്തിലെത്തുന്ന ഉപരാഷ്ട്രപതി 2ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാമത് ഗ്ളോബൽ ആയുർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബ്രഹത്രേയ രത്ന പുരസ്കാരം സദാനന്ദ് പ്രഭാകർ സർദേശ്മുഖിന് ഉപരാഷ്ട്രപതി സമ്മാനിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, ശ്രീലങ്കൻ മന്ത്രി ശിശിര ജയകൊടി, സംസ്ഥാന മന്ത്രിമാരായ വീണാ ജോർജ്, ആന്റണി രാജു, ശശിതരൂർ എം.പി, ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ച തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 3.30ന് ഉപരാഷ്ട്രപതി മടങ്ങും.

Related Articles

Back to top button