IndiaInternationalLatest

അഫ്ഗാനിൽ സ്ഥിതി ഗുരുതരം, ഇന്ത്യൻ പൗരൻമാർ ജാഗ്രതപാലിക്കണം

“Manju”

ന്യൂഡൽഹി; അഫ്ഗാനിസ്ഥാനില താലിബാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി .അഫ്ഗാനിലെ സ്ഥിതി ഗുരുതരമാണ്. ആയതിനാൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത് .

പ്രധാന നഗരങ്ങളിൽ നിന്നും പുറത്തേക്കു പോകുന്നത് ഒഴിവാക്കണം . ഇന്ത്യൻ കമ്പനികൾ എബിസിയുമായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും എംബസി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

ഭീകര സംഘടനകൾ അഫ്‌ഗാനിസ്ഥാനിൽ നടത്തുന്ന ആക്രമണങ്ങൾ ജനങ്ങളെ ബാധിക്കുണ്ട്. ഇതിൽ ഇന്ത്യൻ പൗരന്മാർക്കും ഭീഷണിയുണ്ട്.അഫ്ഗാനിസ്ഥാനിൽ ജോലിക്കും സന്ദർശനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പോയിട്ടുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം.

സൈനീക താവളങ്ങൾ സർക്കാർ ഓഫീസുകൾ പൊതുഇടങ്ങൾ എന്നിവിടങ്ങളിൽനിന്നും മാറിനിൽക്കണമെന്നും എബസി നിർദേശിച്ചു . അഫ്ഗാനിസ്ഥാനിൽ എത്തുന്നവരും നിലവിൽ ഉള്ളവരുമായാ ഇന്ത്യാക്കാർ എംബിസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.

Related Articles

Check Also
Close
  • ……
Back to top button