IndiaLatest

പഴയ കാലം ഓര്‍ത്ത് മീരബായ് ചാനുവിന്റെ മാതാവ്

“Manju”

തന്റെ ഇളയ മകള്‍ മീരബായുടെ വെള്ളിമെഡല്‍ നേട്ടത്തില്‍ അടക്കാനാവാത്ത സന്തോഷത്തിലാണ് മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിംഗ് ഗ്രാമത്തില്‍ താമസിക്കുന്ന അറുപതുകാരിയായ സൈഖോം ടോംബി ദേവി.

25 വയസുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭര്‍ത്താവ് സൈഖോം കൃതി സിങ്ങും അവരുടെ മറ്റ് മക്കളായ സൈഖോം രഞ്ജന്‍, രഞ്ജന, രഞ്ജിത, നാനാവോ, സനതോംബ എന്നിവരും.

കുട്ടിക്കാലത്ത് മീരബായ് തന്നെ കൃഷിജോലികളില്‍ സഹായിച്ചിരുന്ന കാലം ടോംബി ദേവി ഓര്‍ത്തെടുത്തു.

“ഞങ്ങളുടെ ഗ്രാമത്തില്‍, ഒരു അയല്‍ക്കാരന്റെ ഉടമസ്ഥതയിലുള്ള അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന എന്നെ മീരബായ് കുട്ടിക്കാലത്ത് സഹായിക്കാറുണ്ടായിരുന്നു. എന്റെ മറ്റ് കുട്ടികള്‍ പഠനത്തിനും നെയ്ത്തിനും സമയം ചെലവഴിക്കുമ്പോള്‍, മിരാഭായ് തലയില്‍ വിറക് ചുമന്ന് എന്നെ സഹായിക്കും. ചിലപ്പോള്‍, ഞങ്ങള്‍ രാവിലെയും വൈകിട്ടും മൂന്ന് നാല് മണിക്കൂര്‍ ആ പാടത്ത് സമയം ചെലവഴിക്കുമായിരുന്നു, എന്റെ ജോലി ഭാരം കുറയ്ക്കുന്നതിലായിരുന്നു അവള്‍ ശ്രദ്ധിച്ചിരുന്നത്. ഇന്ന്, അവള്‍ ഇന്ത്യയെ മുഴുവന്‍ ചുമലിലേറ്റിയതായി തോന്നുന്നു,” ടോംബി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഒരു ചെറുകിട കാര്‍ഷിക കുടുംബമാണ് ടോംബി ദേവിയുടേത്. ഏറ്റവും ഇലയ മകളാണ് മീരബായ്. മീരയുടെ പിതാവ് സൈഖോം കൃതി സിങ്ങിന്റെയും സിങ് മണിപ്പൂര്‍ പൊതുമരാമത്ത് വകുപ്പില്‍ നിര്‍മ്മാണത്തൊഴിലാളിയിരിക്കവെ ടോംബി ദേവി ഗ്രാമത്തിലെ പ്രധാന റോഡില്‍ ഒരു ചെറിയ ചായക്കട നടത്തുകയും ചെയ്തിരുന്നു.

“ഞങ്ങളുടെ പൂര്‍വ്വികരെല്ലാം ചെറുകിട കര്‍ഷകരായിരുന്നു, ഞങ്ങള്‍ക്ക് സ്വന്തമായി ഭൂമി പോലും ഉണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവ് പ്രതിമാസം 2,000-3,000 രൂപ സമ്പാദിക്കുമായിരുന്നു, നെല്‍വയലുകളില്‍ ജോലി ചെയ്യുന്നതിനു പുറമേ ഞാന്‍ ഗ്രാമത്തില്‍ ഒരു ചായക്കടയും നടത്തിയിരുന്നു. മീരാബായ്‌ക്കോ അവളുടെ സഹോദരങ്ങള്‍ക്കോ ഞങ്ങള്‍ക്ക് ശരിയായി ഭക്ഷണം നല്‍കാന്‍ പോലും കഴിഞ്ഞില്ല,” ടോംബി ദേവി പറഞ്ഞു

അമ്പെയ്ത്തുകാരിയാവാന്‍ ആഗ്രഹിച്ചു ഭാരോദ്വോഹനത്തിലെത്തി. ചെറുപ്പത്തില്‍ അമ്പെയ്ത്തുകാരിയാവാന്‍ ആഗ്രഹിച്ചിരുന്ന മീരബായ് പിന്നീട് ഭാരോദ്വോഹനത്തിലേക്ക് തിരിയുകയായിരുന്നെന്നും ടോംബി ദേവി ഓര്‍ത്തെടുത്തു.

Related Articles

Back to top button