Latest

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

“Manju”

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകുന്നു. പ്രമേഹബാധിതര്‍ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം ശീലമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പ്രമേഹമുളളവര്‍ കഴിക്കാന്‍ പാടില്ലാത്ത കുറച്ച്‌ ഭക്ഷണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

➢ ജ്യൂസുകള്‍

പ്രമേഹമുള്ളവര്‍ ജ്യൂസുകള്‍ കുടിക്കുന്നത് ഒഴിവാക്കുക. കാരണം, ജ്യൂസുകള്‍ നാരുകള്‍ നഷ്ടപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന ഫ്രക്ടോസിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ജ്യൂസിലെ പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇത് ഹൈപ്പര്‍ ഗ്ലൈസീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫ്രക്ടോസ് കരളിനെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ടെെപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകും.

➢ വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത, ബേക്കറി പലഹാരങ്ങള്‍

വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത, ബേക്കറി പലഹാരങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ കഴിക്കരുത്. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും തലച്ചോറിന്റെ പ്രവര്‍ത്തനവും കുറയുന്നത് പ്രമേഹരോഗികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകും. രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ ഫൈബര്‍ ആവശ്യമാണ്.

➢ തെെര്

ചില പ്രത്യേക ഫ്ലേവറുകള്‍ ചേര്‍ത്ത തെെര് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇന്ന്‌ ലഭ്യമായ മിക്ക തൈരുകളിലും കൃത്രിമ സുഗന്ധം അടങ്ങിയിട്ടുണ്ട്. മാത്രമല്ല പഞ്ചസാര നിറച്ചതുമാണ്.

➢ വറുത്ത ഭക്ഷണങ്ങള്‍

ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതുവഴി ആരോഗ്യത്തെ ഒന്നിലധികം വഴികളില്‍ ബാധിക്കുന്നു.

Related Articles

Back to top button