KeralaLatestThiruvananthapuram

ദന്തസുഖം സൗജന്യ ദന്തൽക്യാമ്പ് കോർഡിനേഷൻ മീറ്റിംഗ് ചേർന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറൽ ഏരിയയും പോത്തൻകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തിഗിരി ദന്തസുഖം ദന്തൽ ക്ലിനിക്കും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായുള്ള കോർഡിനേഷൻ മീറ്റിംഗ് ഇന്ന് നടന്നു. ഉച്ചയ്ക്ക് 3 മണിക്ക് ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ ചേർന്ന മീറ്റിംഗിൽ തിരുവനന്തപുരം റൂറൽ ഏരിയുടെ പരിധിയിലുള്ള യൂണിറ്റുകളുടെ ചുമതലക്കാരനായ സന്ന്യാസി സന്ന്യാസിനിമാരും പങ്കെടുത്തു. ദന്തസുഖം ക്ലിനിക്കിലെ ഡോ.ലെനിൻ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചു.  നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്.

 

Related Articles

Back to top button