InternationalLatest

സൗദിയില്‍ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

“Manju”

ജിദ്ദ :സൗദി അറേബ്യയില്‍ 3 മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 2.9 ശതമാനത്തിന്റെ വര്‍ദ്ധനവ്. 5 വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 31.8 ശതമാനമാണ് വര്‍ദ്ധിച്ചത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വനിതാ ജീവനക്കാരില്‍ 59 ശതമാനം പേര്‍ സ്വകാര്യ മേഖലയിലും 41 ശതമാനം പേര്‍ സര്‍ക്കാര്‍ മേഖലയിലുമാണ്. അതെ സമയം 2016 അവസാനത്തില്‍ 53 ശതമാനം സ്വകാര്യ മേഖലയിലും 47 ശതമാനം സര്‍ക്കാര്‍ മേഖലയിലുമായിരുന്നു.

വനിതകള്‍ക്കുള്ള ഡ്രൈവിങ് അനുമതി അടക്കം വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ഭാഗമായി നിരവധി നയങ്ങളും പദ്ധതികളും സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ഫലമായാണ് സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായത് .

Related Articles

Back to top button