IndiaLatest

ചുവന്ന പരിപ്പിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്രം

“Manju”

ന്യൂദല്‍ഹി: മസൂര്‍ ദാലിന്റെ(ചുവന്ന പരിപ്പ്) ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ഒപ്പം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് പത്ത് ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തു. ഇതു സംബന്ധിച്ച പുറത്തിറക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കി. വിതരണം വര്‍ധിപ്പിക്കാനും വില നിയന്ത്രിക്കാനും നടപടി സഹായിക്കും.

മസൂര്‍ ദാലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ(ഉത്പാദിപ്പിക്കുന്നതോ അല്ലെങ്കില്‍ കയറ്റി അയയ്ക്കുന്നതോ ആയ യുഎസ് ഒഴികെയുള്ള രാജ്യങ്ങളില്‍നിന്ന്) പത്തു ശതമാനത്തില്‍നിന്ന് പൂജ്യത്തിലേക്ക് കുറച്ചുവെന്ന് രാജ്യസഭയില്‍ വിജ്ഞാപനം സമര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതുകൂടാതെ മസൂര്‍ ദാലിന്റെ കസ്റ്റംസ് തീരുവ(യുഎസില്‍നിന്നുള്ളതോ കയറ്റി അയയ്ക്കുന്നതോ ആയ) 30-ല്‍നിന്ന് 20 ശതമാനമാക്കി കുറച്ചു.

ഒപ്പം കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന സെസ് 20 ശതമാനത്തില്‍നിന്ന് പത്ത് ശതമാനത്തിലേക്ക് കുറച്ചുവെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ ചുവന്ന പരിപ്പിന്റെ വില വര്‍ധിച്ച്‌ നൂറ് രൂപയിലെത്തിയിരുന്നു. 70 രൂപയായിരുന്നു ഏപ്രില്‍ ഒന്നിനുണ്ടായിരുന്നത്.

Related Articles

Back to top button