KeralaLatest

വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍

“Manju”

കണ്ണൂർ: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോള്‍ട്ടേജ് കുറയുന്നതായി റിപ്പോർട്ട്. 11 കെ.വി ഫീഡറുകളില്‍
ഇപ്പോള്‍ ഒൻപത്-10 കെ.വി. മാത്രമേ വോള്‍ട്ടേജ് എത്തുന്നുള്ളു. ഇതോടെ വീടുകളിലെത്തുന്ന സിംഗിള്‍ ഫേസ് വൈദ്യുതി 190-170 വോള്‍ട്ടായി കുറഞ്ഞു. രാത്രി ലോഡ് മുഴുവൻ ഒന്നിച്ചുവരുമ്പോള്‍ 11 കെ.വി. ഫീഡറുകള്‍ (ട്രിപ്പ്) ഓഫ് ആകുന്നു.

സബ്‌സ്റ്റേഷനുകളിലെ ലോഡുകളിലും വൻ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. മാർച്ചിലെ കണക്ക് പ്രകാരം 5150 മെഗാവാട്ട് ആണ് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഉപയോഗത്തെക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ 3874 മെഗാവാട്ടാണ് പകല്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ വൈദ്യുതി ഉപയോഗം 10.3 കോടി യൂണിറ്റായിരുന്നു. ഈ വർഷം മാർച്ച്‌ 13-ന് അത് 10.2 കോടി യൂണിറ്റിലെത്തി. വോള്‍ട്ടേജ് കുറയുമ്ബോള്‍ വൈദ്യുതി ഉപകരണം പ്രവർത്തിപ്പിക്കാൻ കൂടുതല്‍ സമയമെടുക്കേണ്ടി വരും. ഇത് വൈദ്യുതി ബില്‍ തുക കൂടാനും കാരണമാകും.

Related Articles

Back to top button