KannurKeralaLatest

ഇന്ധന വിലക്കെതിരെ സി പി എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ 221 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

“Manju”

അനൂപ് എം സി

നിത്യേന വർദ്ധിക്കുന്ന ഇന്ധന വിലക്കെതിരെ സി പി എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ 221 കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. കണ്ണൂർ തെക്കീ ബസാറിൽ നടന്ന ധർണ്ണ സി.പിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ ഉൽഘാടനം ചെയ്തു. ഇന്ധന വിലവർദ്ധവിൽ നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് ബുക്കിൽ വരാൻ സാധ്യതയുണ്ട്. ജനനങ്ങളെ ഇങ്ങനെ പൊറുതി മുട്ടിക്കുന്ന അദ്ദേഹത്തിന്റെത് ഒരു സാഡിസ്റ്റ് മനോഭാവമാണ്. ജനം പൊറുതിമുട്ടുമ്പോൾ സാഹിയിക്കാതെ ക്രൂരത മാത്രം കാട്ടുന്ന ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രി. റോക്കറ്റിനെ കവച്ചുവെക്കുന്ന വിലവർദ്ധനവാണ് ഇപ്പോൾ നടപ്പിലാക്കുന്നത് എന്ന് എം വി ജയരാജൻ പറഞ്ഞു. സി പി എം ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറിഎ വി ദിനേശൻ അധ്യക്ഷത വഹിച്ചു. കെ പി സുധാകരൻ, കെ അശോകൻ, ഇ ബീന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button