KeralaLatest

കുതിരാന്‍ തുരങ്കം: പാലത്തിന്റെ ഭാരപരിശോധന നടത്തി

“Manju”

കുതിരാന്‍ : ഇരട്ടക്കുഴല്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായി പീച്ചി റിസര്‍വോയറില്‍ പണിതീര്‍ത്ത പാലത്തിന്റെ ഭാരപരിശോധന നടത്തി. ഓഗസ്റ്റ് ഒന്നിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ ഒന്നാമത്തെ തുരങ്കത്തിലേക്കുള്ള പാലത്തിന്റെ ഭാരപരിശോധനയാണ് നടത്തിയത്. മുഴുവനായി ഭാരം കയറ്റിയ ആറ് വലിയ ടിപ്പര്‍ ലോറികള്‍ പാലത്തില്‍ നിരത്തി നിര്‍ത്തിയാണ് പരിശോധന നടത്തിയത്. 450 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ടറ്റങ്ങളിലും മധ്യഭാഗത്തും ആണ് സ്വകാര്യ ഏജന്‍സി പരിശോധന നടത്തിയത്.

ദേശീയപാത അതോറിറ്റി അധികൃതര്‍ പരിശോധനയില്‍ പങ്കെടുത്ത് സംതൃപ്തി രേഖപ്പെടുത്തി. റിസര്‍വോയറില്‍ രണ്ട് പാലങ്ങള്‍ രണ്ടു തുരങ്കങ്ങളിലേക്കുമായി പണികഴിപ്പിച്ചിട്ടുണ്ട്. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ റിസര്‍വോയറിനു മുകളില്‍ പണികഴിപ്പിച്ചിട്ടുള്ള പാലത്തിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക.

Related Articles

Back to top button