Latest

യുഎഇയില്‍ 1549 പേര്‍ക്ക് കോവിഡ്

“Manju”

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 1510 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം ഏഴു പേര്‍ മരിച്ചതോടെ ആകെ മരണം 1927 ആയി. ആകെ രോഗികള്‍: 6,73,185. രോഗമുക്തി നേടിയവര്‍: 6,50,683. ചികിത്സയിലുള്ളവര്‍: 20,575. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.യുഎഇയില്‍ 1,89,046 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 63.9 ദശലക്ഷത്തിലേറെ ആയതായി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button