IndiaLatest

താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം

“Manju”

ഡല്‍ഹി ;ലോകാത്ഭുതങ്ങളില്‍പ്പെട്ട താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ടിക്കറ്റ് ഓണ്‍ലൈനായി എടുക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) വ്യക്തമാക്കി. കോവിഡ് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ കോമ്പൌണ്ടിലേക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ നിര്‍ത്തലാക്കിയിരുന്നു.

എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹല്‍ കോമ്പൌണ്ടില്‍ പ്രവേശിക്കാന്‍ 45 രൂപയും ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും ഭാര്യ മുംതാസ് മഹലിന്റേയുമടക്കം ഖബറുകള്‍ ഉള്ള മൊസോളിയം (താജ്മഹല്‍ കെട്ടിടം) സന്ദര്‍ശിക്കാന്‍ 200 രൂപയുമാണ് ഫീസ്. മൊസോളിയം അടക്കം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി 245 രൂപയുടെ ടിക്കറ്റ് എടുക്കണം.

Related Articles

Back to top button