ErnakulamKeralaLatest

ഇലക്‌ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

“Manju”

വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ഇലക്‌ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും എത്തി. സ്‌കൂട്ടറിന്റെ വിതരണക്കാരായ ഇലക്‌ട്രോ ഗ്രീന്‍ മോട്ടോഴ്‌സിന്റെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. സര്‍ക്കാര്‍ സബ്സിഡിയോട് കൂടിയാണ് ഈ സ്‌കൂട്ടര്‍ വാങ്ങുന്നത്.

പെട്രോള്‍- ഡീസല്‍ വില കുതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടര്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 50 കിലോ മീറ്റര്‍ വരെ സ്‌കൂട്ടറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കാമെന്നത് ഏറെ ലാഭകരമാണ്.

മാസം 3000 രൂപക്ക് പെട്രോള്‍ അടിച്ച്‌ ജോലിക്ക് പോകുന്നവര്‍ക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്പനിയായ ടി.എന്‍.ആര്‍ പറയുന്നു. ഇലക്‌ട്രോ ഗ്രീന്‍ മോട്ടോര്‍സ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ 8 മോഡല്‍ സ്‌കൂട്ടറുകള്‍ ടി.എന്‍.ആര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകള്‍ കൂടി ഇലക്‌ട്രോ ഗ്രീന്‍ മോട്ടോര്‍സ് വരും മാസങ്ങളില്‍ തുറക്കുന്നുണ്ട്

Related Articles

Back to top button