Latest

ഭവാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; ബഹുമതിയെന്ന് താരം

“Manju”

ടോക്കിയോ: ഫെൻസിംഗിൽ മികച്ച പോരാട്ടം നടത്തിയ ഭവാനി ദേവി തനിക്കൊപ്പം നിന്ന പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. രണ്ടാം റൗണ്ടിലാണ് ഭവാനി തോൽവി സമ്മതിച്ചത്. എന്നാൽ തന്റെ പോരാട്ടം കഴിഞ്ഞയുടനെ ആശ്വസിപ്പിച്ചുകൊണ്ട് വന്ന പ്രധാനമന്ത്രിയുടെ സന്ദേശ മാണ് ഭവാനിയെ പ്രചോദിപ്പിച്ചത്. നരേന്ദ്രമോദിയുടെ ട്വീറ്റ് തനിക്ക് ലഭിച്ച വലിയ ബഹുമതി യായി ഭവാനി പറഞ്ഞു.

‘നീയാണ് ഏറ്റവും മികച്ചതാരം. അത് മാത്രമാണ് രാജ്യം കണക്കാക്കുന്നത്. ജയവും തോൽവി യും ജീവിതത്തിന്റെ ഭാഗംമാത്രം. രാജ്യത്തിനായി നൽകുന്ന എല്ലാ സംഭാവനയേയും അത്ര യേറെ വിലമതിക്കുന്നു. എല്ലാ പൗരന്മാർക്കും നിങ്ങളെന്നും പ്രേരണയാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യക്കായി ഒരു ഒളിമ്പിക്‌സിൽ യോഗ്യതനേടുകയും ആദ്യ റൗണ്ടിൽ ജയിക്കുകയും ചെയ്ത ആദ്യതാരമാണ് തമിഴ്‌നാടിന്റെ ഭവാനി ദേവി. ആദ്യ മത്സരത്തിൽ 15-3ന് നാദിയാ അസീ സിയെ തോൽപ്പിച്ച ഭവാനി രണ്ടാം മത്സരത്തിൽ ലോക മൂന്നാം നമ്പർ മാനോൻ ബ്രൂണെറ്റിനോട് 7-15ന്റെ മികച്ച പ്രകടനം നടത്തിയാണ് കീഴടങ്ങിയത്.

Related Articles

Back to top button