IndiaLatestSports

ഡ്യൂറന്‍ഡ് കപ്പ് സെപ്തംബറില്‍

“Manju”

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് സെപ്തംബറിലെന്ന് സൂചനകള്‍. സെപ്തംബര്‍ അഞ്ചിന് ടൂര്‍ണമെന്റ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ ഗോകുലം കേരളയാണ് കപ്പ് സ്വന്തമാക്കിയത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഡ്യൂറന്‍ഡ് കപ്പ് നടത്തിയിരുന്നില്ല.
ടൂര്‍ണമെന്‍്റില്‍ പങ്ക് എടുക്കുന്ന ടീമുകള്‍ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനകള്‍ ലഭിക്കുന്നു .

Related Articles

Back to top button