Latest

വിസ്മയിപ്പിച്ച്‌ ദുബൈ

“Manju”

ദുബൈ:വിസ്‌മയ കാഴ്ചകള്‍ ദുബൈയില്‍ അവസാനിക്കുന്നില്ല. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തല്‍ക്കുളം ജൂലൈ 28 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. നദ് അല്‍ ശബയില്‍ സ്ഥിതി ചെയ്യുന്ന ‘ഡീപ് ഡൈവ്’ നീന്തല്‍ കുളത്തില്‍ 60.02 മീറ്റര്‍ ആഴത്തില്‍ വരെ മുങ്ങാം. 14 ദശലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനാവും ഇതിന്.ഒളിംപിക്സിലെ ആറ് നീന്തല്‍ കുളങ്ങള്‍ക്ക് സമാനമായ നീന്തല്‍ കുളം ഇതിനോടകം ഗിന്നസ് റെകോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. മുത്തുചിപ്പിയുടെ ആകൃതിയിലുളള നീന്തല്‍ കുളത്തില്‍ 1500 ചതുരശ്ര അടിയില്‍ ഡൈവ് ഷോപ്, സമ്മാനക്കട, 80 പേര്‍ക്കിരിക്കാവുന്ന റെസ്റ്റോറന്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂബ ഡൈവിങിനും ഫ്രീ ഡൈവിങിനും ഒപ്പം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് സ്നോര്‍കെലിങും ആസ്വദിക്കാം.നീന്തല്‍ കുളത്തില്‍ ഈ മേഖലയിലെ ഏറ്റവും വലിയ അന്‍ഡര്‍ വാടെര്‍ ഫിലിം സ്റ്റുഡിയോ, 56 അന്‍ഡര്‍ വാടെര്‍ ക്യാമറകള്‍, 164 ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജന്മദിന ആഘോഷങ്ങള്‍ മുതല്‍ വിവാഹം വരെ നടത്താനുളള സൗകര്യവുമുണ്ട്. എല്ലാ ആറുമണിക്കൂറിലും വെളളം ഫില്‍ടര്‍ ചെയ്യും.

Related Articles

Back to top button