IndiaInternationalLatest

രാജ്‌നാഥ് സിംഗ് ഷാൻഹായ് സമ്മേളനത്തിൽ

“Manju”

ദുഷാൻബേ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഷാൻഹായ് സമ്മേളനത്തിൽ. വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ ഒരുമിച്ചും അല്ലാതേയുമുള്ള ചർച്ചകൾ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സമ്മേളനത്തിൽ മേഖലയിലെ ഭീകരതയും സുരക്ഷാ സംബന്ധിച്ച കൂട്ടായ്മയും സുപ്രധാന വിഷയമായി ഇന്ത്യ മുന്നിൽ വെയ്‌ക്കുമെന്നാണ് സൂചന. അഫ്ഗാനിലെ താലസിബാൻ അതിക്രമങ്ങൾ തുടരുന്നതിനിടെയാണ് ഷാൻഹായ് സമ്മേളനം എന്നതും ഏറെ നിർണ്ണായകമാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബെലാറൂസിന്റെ പ്രതിരോധ മന്ത്രി ജനറൽ വിക്ടർ ഖെരേനിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി പ്രതിരോധ രംഗത്തെ സഹകരണമാണ് ബെലാറൂസ് ആഗ്രഹിക്കുന്നത്. ഒപ്പം മേഖലയിലെ സുരക്ഷയും ചർച്ചയായി. സൈനികപരിശീലനവും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

റഷ്യ, ചൈന, കസാഖിസ്താൻ, പാകിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ എന്നിവരാണ് ഇന്ത്യക്കൊപ്പം ഷാൻഹായ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിൽ ചില രാജ്യങ്ങളെ അതിഥികളായും ചർച്ചകൾക്കായും ക്ഷണിക്കാറുണ്ട്. ഇതിൽ നിരീക്ഷകരെന്ന നിലയിലാണ് അഫ്ഗാനിസ്താൻ, ബെലാറൂസ്, ഇറാൻ, മംഗോളിയ എന്നീ രാജ്യങ്ങളുള്ളത്. ചർച്ചകൾക്കായി നേപ്പാൾ, ശ്രീലങ്ക, കംബോഡിയ, അർമേനിയ, അസർബൈജാൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button