IndiaLatest

ജനസംഖ്യയുടെ മൂന്നില്‍ രണ്ടും കോവിഡ്​ ആന്‍റിബോഡി ആര്‍ജിച്ചതായി ഐ.സി.എം.ആര്‍

“Manju”

ഡല്‍ഹി ; രാജ്യത്ത്​ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും കോവിഡ്​ ആന്‍റിബോഡി ആര്‍ജിച്ചതായി ഐ.സി.എം.ആര്‍.   11 സംസ്​ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും മധ്യപ്രദേശാണ്​ ഏറ്റവും മുന്നിലെന്നും റി​പ്പോര്‍ട്ട്​ പറയുന്നു. 79 ശതമാനം പേരിലും ഇവിടെ കോവിഡ്​ ആന്‍റിബോഡിയുണ്ട്​.

എന്നാല്‍, ഏറ്റവും പിറകിലുള്ള കേരളത്തില്‍ ഇത്​ 44.4 ശതമാനം മാത്രമാണ്​. അസമില്‍ 50.3 ശതമാനവും മഹാരാഷ്​ട്രയില്‍ 58 ശതമാനവുമാണ്​ കണക്ക്​. രാജ്യത്തെ 70 ജില്ലകളില്‍ ഐ.സി.എം.ആര്‍ നടത്തിയ സര്‍വേ കണക്കുകള്‍ കേ​​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്​സൈറ്റി പ്രസിദ്ധീകരിച്ചു.

Related Articles

Back to top button