KannurKeralaLatestMalappuram

പാക്കനാർ തോറ്റം’ കവിതാ സമാഹാരം മിസോറംഗവർണർ പ്രകാശനം ചെയ്തു.

“Manju”

പാക്കനാർ തോറ്റത്തിന്റെ പ്രകാശനം മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിക്കുന്നു.-തത്സ സമയ ചിത്രം.

ഷൈലേഷ്കുമാർ.കൻമനം

കോഴിക്കോട്: കവിയും, എഴുത്തുകാരനും, കേസരി വാരികയുടെ മുഖ്യ പത്രാധിപരുമായ ഡോ. മധു മീനച്ചിലിന്റെ കവിതാ സമാഹാരമായ ‘പാക്കനാർ തോറ്റം ‘ മിസോറം ഗവർണർ അഡ്വ: പി എസ് ശ്രീധരൻ പിള്ള സാമൂഹിക മാധ്യമമായ ഫെയ്ബുക്ക് വഴി പ്രകാശനം ചെയ്തു. ‘സാംസ്കാരിക തേജസ്, ശൈലി ചാരുത, കാലികമുദ്ര എന്നിവയാണ് മധു മീനച്ചിന്റെ കവിതകളിൽ എപ്പോഴും നിഴലിച്ചു നിൽക്കുന്നത്.  ഭാരതീയ പൈതൃകങ്ങളുടെ ആവിഷ്കാര ചൈതന്യം അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയാണ്. ഇക്കാലത്ത് കവിതാ രചനകളിലും ഒരു നവോത്ഥാനം ആവശ്യമുണ്ടെന്നും , മധുവിന്റെ കവിതകൾക്ക് അതിനു കഴിയുമെന്ന് താൻ പ്രത്യാശിക്കുന്നതായും ‘ പി.എസ് ശ്രീധരൻ പിള്ള പ്രകാശന വേളയിൽ പറഞ്ഞു.
ചടങ്ങിൽ പ്രജ്ഞാ പ്രമുഖ് അഖില ഭാരതീയ കാര്യദർശി ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജൻമഭൂമി കൊല്ലം ബ്യൂറോ ചീഫ് എം.സതീശൻ, വേദ ബുക്സ് രക്ഷാധികാരി ഷാബുപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 26 കവിതകളുടെ സമാഹാരമായ പാക്കനാർ തോറ്റത്തിന്റെ പ്രസാധകർ വേദ ബുക്സ് കോഴിക്കോടാണ് .

Related Articles

Back to top button