KeralaLatest

പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും

“Manju”
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായിട്ടുള്ള ചരക്ക്-സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങള്‍ക്ക് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വര്‍ഷത്തേക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്.

ജൂലായ് 31-ഓടെ കാലാവധി അവസാനിക്കുന്നതിനാല്‍ ഇതിനുശേഷം നടത്തുന്ന വില്‍പ്പനകള്‍ക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്‌വേറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് വ്യക്തമാക്കി.

Related Articles

Back to top button