IndiaLatest

ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ മുംബൈയില്‍

“Manju”

മുംബൈ : ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ ആദ്യ കമ്പനി എസ്‌ക്ലൂസീവ് സ്റ്റോര്‍ ഇന്ത്യയില്‍ തുടങ്ങുന്നു. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്സിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണികളിലൊന്നില്‍ തങ്ങളുടെ സാന്നിധ്യത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുകയാണ് ആപ്പിള്‍.

ഏറ്റവും പുതിയ ഐഫോണ്‍ 14 മോഡലുകള്‍, മാക്ക്ബുക്ക്സ്, ഐപാഡ്, എയര്‍പോഡ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയുള്‍പ്പടെ നിരവധി ഉപകരണങ്ങളും സേവനങ്ങളും സ്റ്റോറില്‍ ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഉപഭോക്താകള്‍ക്ക് ആപ്പിള്‍ സ്റ്റോറിഡ് ട്രേയിഡ് ഇന്‍ പ്രോഗ്രാമിലൂടെ ആക്സസ് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അധികൃതരുമായി വര്‍ഷങ്ങളോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ മറ്റ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുമായി ആപ്പിളിന് മത്സരിക്കേണ്ടതായി വന്നിട്ടുണ്ട്. രാജ്യത്ത് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനകക്ഷമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസ്തത കൈവരിക്കുകയും ചെയ്യും. ഇതിനുശേഷം ന്യൂഡല്‍ഹിയില്‍ ആപ്പിളിന്റെ സ്റ്റോര്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Related Articles

Back to top button