ഋഷിരാജ് സിംഗ് വിരമിച്ചു
തിരുവനന്തപുരം: ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്നും വിരമിച്ചു. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. സംസ്ഥാന പോലീസില്‍ വിവിധ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് വിജിലന്‍സ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി എന്നീ പദവികള്‍ മാത്രമാണ് ലഭിക്കാതിരുന്നത്.
ഋഷിരാജ് സിംഗ് ഇന്ന് പേരൂര്‍ക്കട എസ്എപി ക്യാന്പ് ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡില്‍ പോലീസ് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. മൂന്നാര്‍ ദൗത്യം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പല ചുമതലകളും തികഞ്ഞ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചിരുന്ന മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്.
രാജസ്ഥാന് സ്വദേശിയായ ഋഷിരാജ് സിംഗ് 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 24-ാം വയസിലാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു.