IndiaLatest

രാജ്യത്തെ വിദേശ നിക്ഷേപം സര്‍വകാല റെക്കോര്‍ഡില്‍

“Manju”

ന്യൂഡെല്‍ഹി: രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചതായി റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത്തവണ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 1.60 ശത കോടി യുഎസ് ഡോളറാണ് കൂടുതല്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം, 83.57 ശതകോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തിലേക്ക് എത്തിയത്.

ഉല്‍പാദന മേഖലയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 12.09 ശതകോടി യുഎസ് ഡോളറാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. എന്നാല്‍, 2021-22 വര്‍ഷത്തില്‍ 21.34 ശതകോടി യുഎസ് ഡോളറാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. രണ്ട് വര്‍ഷങ്ങളിലും ഉല്‍പാദന മേഖലയിലെ വിദേശ നിക്ഷേപം താരതമ്യം ചെയ്യുമ്പോള്‍ 76 ശതമാനമാണ് വര്‍ദ്ധന.

Related Articles

Back to top button