KeralaLatest

രാമായണത്തിലെ ‘സീത’ സരോജിനി നായിഡു ആവുന്നു

“Manju”

റ്റി. ശശിമോഹന്‍

 

രാമാനന്ദസാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പരയിലെ ‘സീത’ ദീപിക സിനിമയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായികയും കവയത്രിയുമായ സരോജിനി നായിഡു ആവുന്നു. ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതാണ് ഈ വിവരം. ഇതോടൊപ്പം ഈ ചലചിത്രത്തിന്റെ ഒരു പോസ്റ്റും ഉണ്ട്.

സരോജിനി എന്നാണ് ഈ ജീവചരിത്ര സിനിമയുടെ പേര്. സ്വാതന്ത്ര്യത്തിന്റെ നായികയുടെ ഇതുവരെ പറയാത്ത കഥയെന്നാണ് സിനിമയുടെ ടാഗ് ലൈൻ

ഇന്ത്യന്‍ സ്വാതന്ത്രചരിത്രത്തിലെ ധീരനായികയായിരുന്ന സരോജിനി നായിഡുവിനെക്കുറിച്ച് ആദ്യമായാണ് ഒരു സിനിമ ഉണ്ടാവുന്നത്. റോയല്‍ ഫിലിം മീഡിയയാണ് സിനിമ നിര്‍മ്മിക്കുന്നത്. കനുഭായ് പട്ടേലാണ് നിര്‍മ്മാതാവ്. ആകാശ് നായകും ധീരജ് മിത്രയും സംവിധായകര്‍. ധീരജും വസുമതി ദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് മിനിസ്ക്രിനില്‍ തിളങ്ങിയിരുന്ന ദീപിക കൊറോണ ലോക്ഡൌണ്‍ കാലത്ത് – മാര്‍ച്ച് 28 രാമായണം വീണ്ടും ടെലികാസ്റ്റ് ചെയ്തതോടെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു. ഈ പരമ്പരയുടെ രണ്ടാം വരവില്‍ കാഴ്ചക്കാരുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായി. ഏപ്രില്‍ 16 ന് 7.7 കോടി ആളുകളാണ് രാമായണം കണ്ടത് . ഇതോടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ‘ഷോ’ ആയി ഇന്നതു മാറി.

വാത്മീകി രാമായണം, തുളസി രാമായണം, രാമചരിതമാനസം എന്നിവയെ ആധാരമാക്കി ടി. വി പരമ്പര നിര്‍മ്മിച്ചപ്പോള്‍ രാമാനന്ദസാഗര്‍, 78 എപ്പിസോഡുകളാണ് ഒരുക്കിയിരുന്നത്. കുടുംബങ്ങളുടെ ഇഷ്ട പരമ്പരയായി അതു മാറി. പിന്നീട് വിവിധ ‘മെഗ’ പരമ്പരകള്‍ക്കു വഴികാട്ടിയാവുകയും ചെയ്തു.

1965 ഏപ്രിലുകളില്‍ ജനിച്ച ദീപികയ്ക്ക് ഇപ്പോള്‍ 55 വയസ്സായി. ഹേമന്ദ് തോപിവാലയാണ് ഭര്‍ത്താവ്. ‘സുന്‍ മേരി ലൈല’, ‘യുവ കുശ്’ ‘ചീല് ‘ ‘ഗാലിബ്’ ‘സ്വേര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ തുടങ്ങി സിനിമ – ടിവി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

1986 ല്‍ മമ്മൂട്ടിയോടൊപ്പം ‘ഇതിലേ ഇനിയും വരൂ’ എന്ന ഒരു മലയാള ചിത്രത്തിലും വേഷമിട്ടു. അതില്‍ ടി വി പരമ്പരയില്‍ പാര്‍വ്വതിയായി രൂപ ഗാംഗുലിയും അഭിനയിച്ചിരുന്നു

Related Articles

Back to top button