LatestThiruvananthapuram

കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും

“Manju”

തിരുവനന്തപുരം ;സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദര്‍ശനം. രണ്ടാമത്തെ സംഘം വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടി പി ആര്‍ 13 ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കും.

Related Articles

Back to top button