KeralaLatestMalappuram

ആംബുലൻസ് എത്താൻ വൈകി. ഹോം ക്വാറന്റൈനിലായിരുന്ന ആൾ മരണപ്പെട്ടു.

“Manju”

മലപ്പുറം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി.
ഷൈലേഷ്കുമാർ.കൻമനം

തിരൂർ: ( മലപ്പുറം) കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആൾക്ക് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രിയിൽ പോകാൻ ആംബുലൻസ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് മരണപ്പെട്ടു. പുറത്തൂർ കളൂരിലെ മണൽപറമ്പിൽ അബ്ദുൾ ഖാദർ(70)ആണ് മരണപ്പെട്ടത്. പരേതന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാംഗളൂരിലായിരുന്ന അബ്ദുൾ ഖാദറും കുടുംബവും നാലു ദിവസങ്ങൾക്കു മുമ്പാണ് വീട്ടിലെത്തിയത്. തുടർന്ന് ഹോംക്വാറന്റൈനിലായി. ഇന്നലെ പനിയുള്ളവിവരം സി.എച്ച്.സി യിൽ അറിയിക്കുകയും, ഡോക്ടർ താൽക്കാലിക മരുന്നു കൊടുക്കുകയും ചെയ്തു. അടിയന്തിരമായി കോവിഡ് ടെസ്റ്റിനു നിർദ്ദേശിച്ചതിനാൽ ആശുപത്രിയിൽ പോകാൻ ആംബൂലൻസിന് ആവശ്യപ്പെട്ടെങ്കിലും വളരെ വൈകിയാണ് ആംബൂലൻസ് എത്തിയത്. ഇതോടു കൂടി രോഗം മൂർച്ഛിക്കുകയും രോഗി മരണപ്പെടുകയാണുണ്ടായത്.
ജില്ലയിൽ പൊന്നാനി ഭാഗത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഗുരുവായൂർ- പൊന്നാനി- ചമ്രവട്ടം സംസ്ഥാന പാത അടച്ചിട്ടിരിക്കുകയാണ്.

Related Articles

Back to top button