IndiaLatest

ഏകീകൃത വിവാഹമോചന നിയമം; കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രിംകോടതി

“Manju”

ഏകീകൃത വിവാഹമോചന നിയമം; സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ശ്രീജ.എസ്

ഡല്‍ഹി : ഏകീകൃത വിവാഹമോചന നിയമത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രിംകോടതി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ബാധകമാകുന്ന മതപരിഗണന കൂടാതെ ഉള്ള നിയമ നിര്‍മാണത്തിന് തടസമുണ്ടോയെന്ന് കേന്ദ്രം അറിയിക്കണം. വ്യക്തിനിയമങ്ങളിലെ വിവാഹമോചന വ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് എതിരാണെന്ന വാദം പരിഗണിച്ചാണ് നടപടി. ഈ വിഷയത്തിലെ രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു.

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ഉടന്‍ യാഥാര്‍ത്ഥ്യമാകണമെന്ന നിര്‍ദേശം ഉയര്‍ത്തിയ സര്‍ള മുഗ്ദല്‍ കേസിന്റെ വിധിപ്രസ്താവം ഉണ്ടായിച്ച്‌ 25 വര്‍ഷമാകുകയാണ്. ഈ ഘട്ടത്തില്‍ എകീകൃത വിവാഹമോചന നിയമം പോലും ഇതുവരെ രാജ്യത്ത് നടപ്പായില്ലെന്ന് ആരോപിയ്ക്കുന്ന പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രിംകോടതി നടപടി. അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button