IndiaLatest

ഭവന വായ്പ- മൺസൂൺ ധമാക ഓഫറുമായി എസ്ബിഐ

“Manju”

മുംബൈ:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (എസ്ബിഐ) ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവ് നല്‍കുന്ന മണ്‍സൂണ്‍ ധമാക ഓഫെര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രോസസിംഗ് ഫീസായ 0.40 ശതമാനത്തില്‍ നിന്ന് ഇത് ഗണ്യമായ കുറവാണ്. ആഗസ്റ്റ് 31 വരെയാണ് മണ്‍സൂണ്‍ ധമാക ഓഫര്‍ ലഭ്യമാകുക. ഈ പരിമിത കാലയളവില്‍ ലഭിക്കുന്ന ഓഫറിലൂടെ ഗണ്യമായി ഹോം ലോണ്‍ ഉപഭോക്താവ് നേടും.
യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.

ഞങ്ങളുടെ വരാനിരിക്കുന്ന ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് മണ്‍സൂണ്‍ ധമാക ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എസ് ബി ഐ ആര്‍ ആന്‍ഡ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചു. എല്ലാ ഇന്‍ഡ്യക്കാരുടെയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button