KeralaLatestThiruvananthapuram

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും

“Manju”

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ബുധനാഴ്ച മാറ്റങ്ങള്‍ വരുത്തിയേക്കും. വിദഗ്ധ സമിതി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. ഇതു സംബന്ധിച്ച്‌ നാളത്തെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും. സംസ്ഥാനത്ത് 20,728 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1.7 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബുധനാഴ്ചയോടെ പുതിയ തീരുമാനങ്ങള്‍ അറിയാം.

Related Articles

Back to top button