KeralaLatest

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന തുടങ്ങി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നടത്തുന്ന പരിശോധന നടത്തുന്നു. കര്‍ണാടകക്ക് ഒപ്പം തമിഴ്‌നാടും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തികളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയില്‍ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. കര്‍ണാടക നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

കെഎസ്‌ആര്‍ടിസി ബസുകള്‍ തലപ്പാടിയില്‍ വരെയാണ് സര്‍വീസ് നടത്തുന്നത്. അതിര്‍ത്തിയില്‍ നിന്ന് നഗരത്തിലേക്ക് കര്‍ണാടക ബസ് സര്‍വീസ് ഉണ്ടാകും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം മാത്രമാകും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വാളയാറില്‍ പൊലിസിന്റെ ഇ പാസ് പരിശോധന മാത്രമാണ് നിലവിലുള്ളത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന ഉടന്‍ ആരംഭിക്കും.

Related Articles

Back to top button