LatestThiruvananthapuram

എസ്‌എസ്‌എല്‍സി പരീക്ഷ നടത്തിയത് കേരള സര്‍ക്കാര്‍ മാത്രം; മന്ത്രി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം ;മഹാമാരി കാലത്ത് കേരള സര്‍ക്കാര്‍ മാത്രമാണ് എസ്‌എസ്‌എല്‍സി പരീക്ഷ ധൈര്യമായി നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മഹാമാരി കാലത്ത് കേരള സര്‍ക്കാര്‍ മാത്രമാണ് എസ്‌എസ്‌എല്‍സി പരീക്ഷ ധൈര്യമായി നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍, പ്ലസ് ടു പ്രായോഗിക പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

പ്ലസ് വണ്‍ സീറ്റുകളില്‍ മലബാര്‍ മേഖലയില്‍ 20 ശതമാനവും മറ്റിടങ്ങളില്‍ 10 ശതമാനവും വര്‍ധിപ്പിക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇനി ഓണ്‍ലൈന്‍ ക്ലാസുകളാണ് ലക്ഷ്യമെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്നും ആര്‍ക്കും പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Related Articles

Back to top button