IndiaLatest

തമിഴ്‌നാടിനെ വിഭജിക്കില്ല: കൊങ്കുനാട് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. കൊങ്കുനാട് വിവാദം കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമായത്.
തമിഴ്‌നാടിനെ വിഭജിച്ച്‌ കൊങ്കുനാട് രൂപീകരിക്കണമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്ബയിനുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഈ ആവശ്യം ഏറ്റെടുത്ത് ബി ജെ പി നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു.ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍പോലും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബി ജെ പിക്ക് ചുളുവില്‍ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള വഴിയാണ് വിഭജനം എന്നായിരുന്നു തമിഴ് ജനതയുടെ പ്രധാന ആരോപണം. വിഭജനത്തിന് എതിരെ സിനിമാ, സാംസ്കാരിക രംഗത്തുള്ളവരും മുന്നോട്ടുവന്നിരുന്നു

Related Articles

Back to top button